ചേർത്തല: പട്ടണക്കാട് തുരുത്തിത്തറ - പുത്തൻനികർത്തിൽ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ടി.വി.ജോസഫ് (78) നിര്യാതനായി. സംസ്ക്കാരം നാളെ( ചൊവ്വാഴ്ച, 28-01-25 )പതിനൊന്നു മണിക്ക് കാവിൽ സെൻ്റ് മൈക്കിൾസ് പള്ളി സിമിത്തേരിയിൽ.സാലി ജോസഫ് ആണ് ഭാര്യ. ......
ആലപ്പുഴ:ബിജെപി യിൽ ചേർന്ന ബിപിൻ സി ബാബുവിനെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്ന ആവശ്യവുമായി സിപിഎം. ഇക്കാര്യം ആവശ്യപ്പെട്ട് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ......
ആലപ്പുഴ: ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ജനുവരി 29 രാവിലെ 9 മുതൽ കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാതല ഹിയറിംഗ് (നേർ വിചാരണ) നടത്തും. കരട് വാർഡ് വിഭജന നിർദ്ദേശങ്ങളിന്മേൽ നിശ്ചിത സമയപരിധിക്ക് മുൻപായി ആക്ഷേപങ്ങൾ/ അഭിപ്രായങ്ങൾ സമർപ്പിച്ചിട്ടുള്ളവരേ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.കൂടാതെ മാസ് പെറ്റീഷനുകൾ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളു എന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു അന്നേ ദിവസ്സം (ജനു 29 )രാവിലെ ഒമ്പതു മണിമുതൽ തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകളും ചേർത്തല നഗരസഭയുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുക . ഇവിടെ 262 പരാതികളാണ് ഉള്ളത്.
11 മണി മുതൽ അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട്, ചെങ്ങന്നൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകളും ആലപ്പുഴ, ചെങ്ങന്നൂർ നഗരസഭകളുമായും ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും. ......
തഴവ: ആയിരം കിലോയുള്ള പോത്തിനെ വെറും മുന്നൂറ് രൂപക്ക് സ്വന്തമാക്കി ചായക്കടത്തൊഴിലാളി. ഓച്ചിറ ടൗൺ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ സിദ്ധിഖ് വളർത്തിയ പോത്തിനെയാണ് ചായക്കട തൊഴിലാളി നുജുമുദ്ദീന് വെറും മുന്നൂറ് രൂപ മുടക്കിയപ്പോൾ സ്വന്തമായത്. ......
ആലപ്പുഴ, 17-01-2025: ആഗോളതലത്തിൽ മികച്ച യാത്രാസാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന കമ്പനിയായ ഫ്ലിക്സ്ബസ് ഇന്ത്യ, ബംഗളുരുവിൽ നിന്ന് ഗോവയിലേക്കും ആലപ്പുഴയിലേക്കും രാത്രികാല ബസ് സർവീസുകൾക്ക് തുടക്കമിട്ടു. താങ്ങാനാവുന്ന മിതമായ നിരക്കിലാണ് ടിക്കറ്റുകൾ. ......
സിപിഎം നേതാക്കൾ മുസ്ലീം ലീഗിനെതിരെ വിമർശനം കടുപ്പിക്കുന്നതിനിടെ ലീഗ് വേദിയിലേക്ക് ജി സുധാകരൻ. മുസ്ലീംലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന സെമിനാറിലാണ് ജി. ......
ആലപ്പുഴ: യുഡിഎഫ് മുസ്ലിം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികൾക്ക് എറിഞ്ഞു കൊടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരെയും ഒപ്പം കൂട്ടുന്ന അവസ്ഥയിലാണ് മുസ്ലീം ലീഗെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ......
ആലപ്പുഴ: പന്ത്രണ്ടുകാരിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 58കാരൻ അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ പൊന്നാട് വരകാടിവെളി വീട്ടിൽ സുഭാഷ് ചന്ദ്രബോസ് എന്ന ബോസിനെയാണ് അറസ്റ്റ് ചെയ്തത്. ......